നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന; മുഖ്യപ്രതി പിടിയിൽ.

കുറ്റിപ്പുറം: കുറ്റിപുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയാണ് ജംഷീര്‍. നേരത്തെ 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പിടികൂടിയത്.

ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പുകയില ഉത്പന്നങ്ങള്‍ ബംഗളൂരുവിലെത്തിച്ച് അവിടെ നിന്ന് കേരളത്തിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ഇയാളെന്നും വിവരം. ലോറികളില്‍ ആണ് ലഹരി വസ്തുക്കള്‍ കടത്തിയിരുന്നത്. മൈദയും പഞ്ചസാരയും കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്. കുറ്റിപ്പുറം പൊലീസാണ് ജംഷീറിനെ പിടികൂടിയത്. ചുരുങ്ങിയ കാലം കൊണ്ട് നേടിയ ഇയാളുടെ സമ്പത്തിന്റെ സ്രോതസ് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു

 

കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറം മൂടാലില്‍ നിന്ന് മൊത്തവിതരണത്തിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനിടെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇയാളിൽ നിന്ന് 60 ചാക്ക് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സും പിടികൂടിയിരുന്നു. അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു ഇയാളെ ചോദ്യം ചെയ്തതിന്റെ ഫലമായി രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.