സി.പി.എം നേതാവിൻ്റെ വോട്ട് അസാധുവായി, സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന്

സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന് ലഭിച്ചതോടെ 21 പേരുടെ പിന്തുണയോടെ മുസ്ലിം ലീഗിലെ എ.പി.നസീമ ചെയർപേഴ്സണായി

തിരൂർ: നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗവും, മുൻ നഗരസഭ ചെയർമാനുമായ അഡ്വ.എസ്.ഗിരീഷിൻ്റെ വോട്ടാണ് അസാധുവായത്. ഇത് സി.പി.എമ്മിന് നാണക്കേടായി.

തിരൂർ ചെയർപേഴ്സൺ നസീമ, സി മമ്മൂട്ടിയോടൊപ്പം

രണ്ട് സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന് ലഭിച്ചതോടെ 21 പേരുടെ പിന്തുണയോടെ മുസ്ലിം ലീഗിലെ എ.പി.നസീമ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിന് 15 വോട്ടും ലഭിച്ചു.ബി.ജെ.പി അംഗം വിട്ടുനിന്നു.