ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി.
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 10നുള്ളിൽ ഇനി ആദായ നികുതി റിേട്ടൺ സമർപ്പിച്ചാൽ മതിയാകും. ഡിസംബർ 31 ആയിരുന്നു നേരത്തെയുണ്ടായിരുന്ന തിയതി.
ഐ.ടി.ആർ-1, ഐ.ടി.ആർ-4 എന്നീ ഫോമുകളിൽ റിട്ടേണുകൾ സമർപ്പിക്കുന്നവർക്കാണ് ഇളവ്. വിവിദ് സേ വിശ്വാസ് സ്കീം പ്രകാരം നികുതി തർക്കങ്ങൾ തീർപ്പാക്കാനുള്ള കാലാവധി 2021 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടണമെന്ന് നികുതിദായകർ ആവശ്യപ്പെട്ടിരുന്നു.
നിശ്ചിത സമയത്തിനുള്ളിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ 10,000 രൂപ വരെ പിഴ ചുമത്തിയിരുന്നു. അതേസമയം, വരുമാനം അഞ്ച് ലക്ഷം വരെയാണെങ്കിൽ 1000 രൂപ വരെ മാത്രമേ പിഴ ചുമത്തിയിരുന്നുള്ളു.