തിരൂര്‍-ചമ്രവട്ടം, ബി.പി അങ്ങാടി ബൈപ്പാസ് റോഡിലും ഗതാഗതം നിരോധിച്ചു

തിരൂര്‍-ചമ്രവട്ടം റോഡിലും ബി.പി അങ്ങാടി ബൈപ്പാസ് റോഡിലും ഡിസംബര്‍ 31 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി ഏഴ് വരെ വാഹനഗതാഗതം നിരോധിച്ചു.

തിരൂര്‍-ചമ്രവട്ടം റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ പൂങ്ങോട്ടുകുളം ജംങ്ഷനില്‍ നിന്ന് തിരിഞ്ഞ് മങ്ങാട്ടിരി വഴിയും ബി.പി അങ്ങാടി ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങള്‍ ബി.പി അങ്ങാടി-കുറ്റിപ്പുറം റോഡ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.