ആഘോഷങ്ങൾക്ക്​ സംസ്ഥാനത്ത്​ കർശന നിയന്ത്രണം.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തി പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. രാത്രി 10ന്​ മുമ്പ്​ പുതുവത്സര പരിപാടികൾ നിർത്തണം. കോഴിക്കോട് ബീച്ചുകളിൽ ആറുവരെ മാത്രമാണ്​ പ്രവേശനം. ബീച്ചിലെത്തുന്നവർ രാത്രി ഏഴിന് മുമ്പ്​​ തിരിച്ചുപോകണമെന്നും സർക്കാർ നിർദേശം നൽകി. ആഘോഷങ്ങളിൽ മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.