തുഞ്ചത്തെഴുത്തച്ഛൻ കേരളീയ സംസ്കാരത്തിൻ്റെ ഉപജ്ഞാതാവ്

തിരൂർ: കേരളീയ സംസ്ക്കാരത്തിൻ്റെ ഉപജ്ഞാതാവാണ് തുഞ്ചത്തെഴുത്തച്ഛനെന്ന് നോവലിസ്റ്റ് സുധീർ പറൂര് അഭിപ്രായപ്പെട്ടു. പതിനാറാം നൂറ്റാണ്ടുകാലത്തു നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ മോക്ഷത്തിന് ഭക്തി സിദ്ധൗഷധം എന്നുദ്ഘോഷിച്ചു കൊണ്ട് എഴുത്തച്ഛൻ കേരളത്തിന് നാമജപ ഭക്തിയിലധിഷ്ഠിതമായ ശാശ്വതമായ
സംസ്കാരം രൂപപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ കലാ സാഹിത്യ വേദി തിരൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ തുഞ്ചൻ ദിനത്തിൽ കേരളത്തിന് തുഞ്ചത്തെഴുത്തച്ഛൻ നൽകിയ സംഭാവന എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സുധീർ. മാതാഅമൃതാനന്ദമയി മഠം സ്കൂളിൽ ചേർന്ന തുഞ്ചൻ ദിനാചരണം ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ
തിരൂർ ദിനേശ് നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്തു.എം.ബാബു അദ്ധ്യക്ഷത വഹിച്ചു.എം.ബലരാമൻ, കൃഷ്ണകുമാർ പുല്ലൂരാൽ,
ഷിബു വെട്ടം, അഭിലാഷ് കമ്മറമ്പിൽ എന്നിവർ പ്രസംഗിച്ചു.

തപസ്യ കലാ സാഹിത്യ വേദി തിരൂർ യൂണിറ്റ് നടത്തിയതുഞ്ചൻ ദിനാചരണം തിരൂർ ദിനേശ് നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്യുന്നു