Main Banner

മുനിസിപ്പൽ സ്റ്റേഡിയം നവീകരണ നടപടികൾ ഉടൻ തുടങ്ങും സി.മമ്മുട്ടി എം.എൽ.എ.

തിരൂർ: മുനിസിപ്പൽ സ്റ്റേഡിയം നവീകരണ നടപടികൾ ഉടൻ തുടങ്ങും. സ്റ്റേഡിയം സി .മമ്മുട്ടി എം.എൽ.എയുടെയും, ചെയർപേഴ്സൺ എ.പി.നസീമയുടെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, യു.ഡി.എഫ് നേതാക്കൾ എന്നിവർ സന്ദർശിച്ചു.

1 st paragraph

സ്റ്റേഡിയം ആവശ്യക്കാർക്ക് വേഗത്തിൽ തുറന്ന് കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അറ്റകുറ്റപണികൾ രണ്ട് ഘട്ടമായാണ് നടപ്പാക്കുന്നത്.

2nd paragraph

സിന്തറ്റിക് ട്രാക്കിലെ അറ്റകുറ്റപണികൾ, കളിക്കുന്നതിന് സൗകര്യമാകുന്ന തരത്തിൽ പുല്ലുകൾ വൃത്തിയാക്കി, കുഴികൾ നികത്തി സൗകര്യപ്പെടുത്തിയും, ഗാലറി പെയിൻ്റ് ചെയ്യും.

തുടർന്ന് ജോഗിങ് ട്രാക്ക് സ്റ്റേഡിയത്തിന് പുറത്ത് സൗകര്യം ഒരുക്കും.അനധികൃതമായി സ്റ്റേഡിയത്തിലേക്ക് കടക്കുന്ന വഴികൾ പെൻസിങ് ചെയ്യും,

ഗാർഡൻ സെറ്റ് ചെയ്യാനും പദ്ധതിയുണ്ടെന്ന് സി.മമ്മുട്ടി എം.എൽ.എ പറഞ്ഞു.ചെയർപേഴ്സൺ എ.പി.നസീമ, വൈസ് ചെയർമാൻ പി.രാമൻകുട്ടി, കൗൺസിലർമാരായ കെ.കെ.സലാം മാസ്റ്റർ, കെ.അബൂബക്കർ, വി.പി.ഹാരിസ്, ഷാനവാസ്, നഗരസഭ സെക്രട്ടറി എസ്.ബിജു, മുനിസിപ്പൽ എഞ്ചിനീയർ രാമചന്ദ്രൻ, അസി.എഞ്ചിനീയർ.സുജിത്, യു.ഡി.എഫ് നേതാക്കളായ

കീഴേടത്തിൽ ഇബ്രാഹിം ഹാജി, എ.കെ.സൈതാലിക്കുട്ടി, കൊക്കോടി മൊയ്തീൻ കുട്ടി ഹാജി,പി.കെ.കെ തങ്ങൾ, പി.കെ.കെ.തങ്ങൾ, കെ.പി.ഹുസൈൻ, യാസർ പൊട്ടച്ചോല, കണ്ടാത്ത് കുഞ്ഞിപ്പ, കെ. നൗഷാദ് എന്ന കുഞ്ഞിപ്പ എന്നിവർ പങ്കെടുത്തു