തിരൂർ നഗരസഭ ചെയർപേഴ്സൺ ദുരിതാശ്വാസ നിധി തുടങ്ങി
തിരൂർ: നഗരസഭ ചെയർപേഴ്സൺ ദുരിതാശ്വാസ നിധി വീണ്ടും തുടങ്ങി. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമയത്ത് മുടങ്ങി കിടന്ന പദ്ധതിക്കാണ് യു.ഡി.എഫ് ഭരണസമിതി പുനസ്ഥാപിച്ചത്. അവശത അനുഭവിക്കുന്ന രോഗികൾക്കും മറ്റും അടിയന്തിര സഹായം നൽകുന്നതിനാണ് ചെയർപേഴ്സൺ ദുരിതാശ്വാസഫണ്ട് സമാഹരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.


ചെയർപേഴ്സൺ ദുരിതാശ്വാസ ഫണ്ടിലേക്ക് തിരൂർ എക്സ്പ്രസ് മാൾ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി ഒരു ലക്ഷം രൂപ നൽകി. സി.മമ്മുട്ടി എം.എൽ.എ, വൈസ് ചെയർമാൻ പി.രാമൻകുട്ടി, നഗരസഭ സെക്രട്ടറി എസ്.ബിജു, കൗൺസിലർമാരായ കെ.സലാം മാസ്റ്റർ, കെ.അബൂബക്കർ, വി.പി.ഹാരിസ്, ഷാനവാസ്, യു.ഡി.എഫ് നേതാക്കളായ കെ.ഇബ്രാഹിം ഹാജി, എ.കെ.സൈതാലിക്കുട്ടി, കൊക്കോടി മൊയ്തീൻ കുട്ടി ഹാജി, പി.കെ.കെ.തങ്ങൾ, കെ.പി.ഹുസൈൻ, യാസർ പൊട്ടച്ചോല, കണ്ടാത്ത് കുഞ്ഞിപ്പ, കെ. നൗഷാദ് എന്ന കുഞ്ഞിപ്പ എന്നിവർ പങ്കെടുത്തു.
