MX

പൊന്നാനി കോള്‍നിലത്തില്‍ 289 കോടിയുടെ വികസനം

പൊന്നാനി: കോള്‍നിലത്തില്‍ 289 കോടിയുടെ സമഗ്ര വികസനപദ്ധതിക്ക് തുടക്കം. നബാര്‍ഡ് സഹായത്തോടെയുള്ള 123 കോടിയുടെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണത്തിന്റെയും ഹോര്‍ട്ടികോര്‍പ് സംഭരണ വിപണന കേന്ദ്രങ്ങളുടെയും സമര്‍പ്പണം നാളെ. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1 st paragraph

കോള്‍നില സമഗ്രപദ്ധതിയുടെ ഭാഗമായി കോള്‍നിലങ്ങളില്‍ 36 കിലോമീറ്റര്‍ പ്രധാനചാലുകളിലും ഉള്‍ച്ചാലുകളിലും അടിഞ്ഞ ചെളിയും മണ്ണും നീക്കും. ഈ മണ്ണ് ഉപയോഗിച്ച് 126 കിലോമീറ്റര്‍ ബണ്ടുകള്‍ ബലപ്പെടുത്തും. 33 എന്‍ജിന്‍തറകളും പമ്പ്ഹൗസുകളും നിര്‍മ്മിക്കും.

2nd paragraph

29 സ്ലൂയീസുകളും മൂന്ന് പാലങ്ങളും ഫാം റോഡുകളും റാമ്പുകളും നിര്‍മ്മിക്കും. ഇതിനായി 235 കോടി നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 85 കോടിയുടെ ടെണ്ടര്‍ പൂര്‍ത്തിയായി. കെഎല്‍ഡിസിക്കാണ് ചുമതല.