Main Banner

ആദിവാസി ബാലികമാരെ മൈസൂരിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ.

ബത്തേരി: വയനാട് കമ്പളക്കാട് ആദിവാസി ബാലികമാരെ മൈസൂരിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ. കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഫൽ കണിയാമ്പറ്റ ഷമീം എന്നിവരാണ് അറസ്റ്റിലായത്.

1 st paragraph

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും സുഹൃത്തുക്കളാണ്. ഇവരുമായി യുവാക്കൾ ഫോണിൽ വിളിച്ചും മറ്റും ബന്ധം സ്ഥാപിക്കുകയായിരുന്നു. പുതുവത്സര തലേന്ന് പെൺകുട്ടികളുമായി ഇവർ മൈസൂരിലേക്ക് പോയി.

ഇതിൽ ഒരു പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.

2nd paragraph

കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഫൽ കണിയാമ്പറ്റ ഷമീം എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഒരാൾക്ക് പതിനെട്ടും മറ്റൊരാൾക്ക് പത്തൊമ്പത് വയസുമാണ് പ്രായം.

പോക്സോ നിയമപ്രകാരവും,പട്ടികജാതി പട്ടിക വർഗ അതിക്രമം നിരോധന നിയമപ്രകാരവുമാണ് കേസ്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ പോക്സോ കോടതിയിൽ ഹാജരാക്കും.