പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടത്തി.

.തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടത്തി. നൈനാംകോണം സ്വദേശിയായ സഫീർ,  മകൻ അൽത്താഫ് എന്നിവരാണ് മരിച്ചത്. മകന്റെ മൃദേഹം വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിലാണ് കണ്ടെത്തിയത്. പിതാവ് സഫീറിനെയും ഇളയ സഹോദരനെയും കാണ്മാനില്ലായിരുന്നു. ഇളയ മകനൊപ്പം സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്ര കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.