കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വാക്‌സിന്‍ അനുമതി സംബന്ധിച്ച് ശുഭവാര്‍ത്ത ഉടന്‍ ഉണ്ടാകും. വിദഗ്ധ സമിതി ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ പരിശോധിച്ചു വരുകയാണ്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ചുള്ള അഭ്യുഹങ്ങളില്‍ വിശ്വസിക്കരുത്. വാക്‌സിന്‍ സുരക്ഷിതത്വം ആണ് മുഖ്യമെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു