Fincat

തിരുവനന്തപുരം സ്വദേശിയായ യുവാവ് എടപ്പാളിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ.

എടപ്പാൾ: തിരുവനന്തപുരം വാമനപുരം കളമച്ചൽ സ്വദേശി സന്ദീപ് സദനം വിശ്വനാഥൻ എന്നവരുടെ മകൻ സന്ദീവ്(36)നെയാണ് എടപ്പാൾ പട്ടാമ്പി റോഡിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ മുറിയെടുത്ത ഇദ്ദേഹം ഇന്ന് ഏറെ വൈകിയും പുറത്ത് വരാതിരുന്നപ്പോൾ ലോഡ്ജ് ജീവനക്കാരനു തോന്നിയ സംശയത്തിനിടെ നടത്തിയ പരിശോധനയിലാണ് യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

1 st paragraph

ഒരു മാസം മുമ്പും മുറിയെടുത്തിരുന്ന യുവാവ് ജോലി ആവശ്യാർത്ഥമാണ് മുറിയെടുക്കുന്നതെന്ന് പറഞ്ഞിരുന്നതായി ജീവനക്കാരൻ പറഞ്ഞു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി