ഒരു മിസ് കോള്‍ മതി, ഗ്യാസ് ബുക്ക് ചെയ്യാം; അറിയേണ്ടതെല്ലാം

രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്ബറിലേക്ക് മിസ് കോള്‍ നല്‍കി ഗ്യാസ് ഉറപ്പാക്കാം

ന്യൂഡൽഹി: ഇനിയൊരു മിസ് കോള്‍ അടിച്ചാല്‍ മതി ഗ്യാസ് സിലിണ്ടര്‍ വീട്ടില്‍ എത്തും. 2021 ജനുവരി ഒന്നുമുതലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉപയോക്താക്കള്‍ക്കായി പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
*കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഗാസ ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഉപയോക്താക്കള്‍ക്കായി പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്ബറിലേക്ക് മിസ് കോള്‍ നല്‍കി ഗ്യാസ് ഉറപ്പാക്കാം. ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം.

8454955555 എന്ന നംമ്പറിലേക്ക് ഒരു മിസ് കോള്‍ നല്‍കുക.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ സംരംഭങ്ങള്‍ എല്‍പിജി റീഫില്‍ ബുക്കിംഗും പുതിയ കണക്ഷന്‍ രജിസ്ട്രേഷനും കൂടുതല്‍ സൗകര്യപ്രദവും സൗജന്യമാണ്. ഇത് ഉപയോക്താക്കള്‍ക്ക്, പ്രത്യേകിച്ച്‌ പ്രായമായവര്‍ക്കും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും ഗുണം ചെയ്യും.” ട്വീറ്റിലൂടെ മന്ത്രി അറിയിച്ചു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫ്രീ ട്രേഡ് ഗ്യാസ് സിലിണ്ടറിന് ഇനി പുതിയ പേര് നല്‍കിയത് അടുത്തിടെയാണ്. അ‍ഞ്ച് കിലോഗ്രാമിന്റെ കുഞ്ഞന്‍ എല്‍പിജി സിലിണ്ടറിന് ‘ഛോട്ടു’ എന്നാണ് പേരിട്ടിരിക്കുന്നത്. തിരിച്ചറിയല്‍ രേഖയുടെ കോപ്പി സമര്‍പ്പിച്ച്‌ ഉപഭോക്താക്കള്‍ക്ക് ചെറിയ സിലിണ്ടര്‍ വീട്ടിലെത്തിക്കാം. ഇന്ത്യന്‍ ഓയില്‍ ഔട്‌ലെറ്റുകള്‍, ഇന്‍ഡെയ്ന്‍ വിതരണക്കാര്‍, ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഗ്യാസ് സിലിണ്ടര്‍ ലഭിക്കും. രാജ്യത്തെ 695 ജില്ലകളില്‍ ഛോട്ടു സിലിണ്ടര്‍ ലഭ്യമാണ്.