വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ ഉള്ളത് അതിതീവ്ര വര്‍ഗീയ വികാരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.
കോഴിക്കോട്: വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ ഉള്ളത് അതിതീവ്ര വര്‍ഗീയ വികാരമാണെന്ന് മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഇത്തരം പ്രസ്താവനകള്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കും മുസ്ലിം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗ് വിമര്‍ശനത്തിന്റെ മറവില്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവും ക്രൈസ്തവ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്.
യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുന്ന എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തുടര്‍ച്ചയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. സംസ്ഥാനത്ത് ന്യൂനപക്ഷ ഏകീകരണം നടക്കുകയാണെന്നും ഭൂരിപക്ഷ സമുദായം ഇനിയും ഒന്നിക്കാതിരുന്നാല്‍ എല്ലാം ന്യൂനപക്ഷങ്ങള്‍ കൈക്കലാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.