പ്രഭാതസവാരിക്കാര്‍ക്ക് മൂന്ന് ദിവസത്തിനകം കോട്ടക്കുന്ന് തുറന്ന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം: കോട്ടക്കുന്ന് പാര്‍ക്ക് പ്രഭാതസവാരിക്കാര്‍ക്ക് മൂന്ന് ദിവസത്തിനകം തുറന്ന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് ഉറപ്പ് നല്കി. കൊറോണയുടെ പശ്ചാതലത്തില്‍ അടച്ചിട്ടതായിരുന്നു പാര്‍ക്ക്. മലപ്പുറത്തേയും, പരിസര പ്രദേശങ്ങളിലേയും നിരവധിയാളുകള്‍ പ്രഭാതസവാരിക്കായി കോട്ടക്കുന്ന് പാര്‍ക്കിനെ ആശ്രയിച്ചിരുന്നു. പാര്‍ക്ക് അടച്ചിട്ടതിനാല്‍ തിരക്ക് പിടിച്ച റോഡുകളിലുള്ള പ്രഭാതസവാരിക്കാരുടെ ആധിക്യം വാഹന യാത്രക്കാര്‍ക്ക് വളരെയധികം പ്രയാസം സൃഷ്ടിച്ചിരുന്നു.
പാര്‍ക്ക് തുറന്ന് നല്‍കാനുള്ള തീരുമാനം പ്രഭാതസവാരിക്കാര്‍ക്ക് വളരെയധികം ആശ്വാസകരമാണ്.മലപ്പുറം മുനിസിപ്പല്‍ ചെയര്മാന് മുജീബ്കാടേരിയുടെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ.സക്കീര്‍ ഹുസൈന്, പി.കെ.അബ്ദുല്‍ ഹക്കീം, പി.എസ്.എ. ശബീര്‍ എന്നിവരുമായുള്ള ചര്‍ച്ചയിലാണ് കലക്ടര്‍ ഉറപ്പ് നല്‍കിയത്.