Main Banner

മലപ്പുറത്തിന്റെ വികസന കുതിപ്പിന് കരുത്തായി പത്തു നില റവന്യൂ ടവര്‍ വരുന്നു 

മലപ്പുറം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ റവന്യൂ ടവറിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ ഊര്‍ജിത നീക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാന ബഡ്ജറ്റില്‍ മലപ്പുറത്തിന് അനുവദിച്ച ഈ വന്‍കിട പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. പദ്ധതിക്കാവശ്യമായ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ വൈകാതെ തയാറാക്കാനും നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

1 st paragraph

മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ജില്ലാ കളക്ടറുടെ കാര്യാലയത്തിന് മുന്‍പിലായാണ് അത്യാധുനിക രീതിയിലുള്ള സമുച്ചയം 600 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യത്തോടെ ഉയരുന്നത്. പത്തു നിലകളിലായി രണ്ടു കൂറ്റന്‍ ടവറുകളാണ് ഇവിടെ നിര്‍മിക്കുക. ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകളെ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ അണിനിരത്തി പൊതുജനങ്ങള്‍ക്ക് വേഗത്തിലും സുഗമമായും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിലവില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ജനസേവനങ്ങളെയും യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലായിരിക്കും നിര്‍മാണ ഘട്ടങ്ങള്‍ ആസൂത്രണം ചെയ്യുക. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനപരമായ ആവശ്യങ്ങളും സൗകര്യങ്ങളും മുന്‍നിര്‍ത്തി പ്രത്യേക ഘടനയിലായിരിക്കും ഓഫീസുകള്‍ രൂപകല്പന ചെയ്യുന്നത്. നിലവിലുള്ള കെട്ടിടങ്ങള്‍ പെട്ടെന്ന് മാറ്റാതെ തന്നെ നിര്‍മാണം തുടങ്ങാനുള്ള പ്രായോഗിക സാധ്യതകളും യോഗം വിലയിരുത്തി.

2nd paragraph

യോഗത്തില്‍ എ.ഡി.എം. പി. ഒ. സാദിഖ്, വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടി. കെ. അഹമ്മദ്, മലപ്പുറം നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി ചെയര്‍മാന്‍ ഹാരിസ് ആമിയന്‍, മന്ത്രിയുടെ പ്രതിനിധികളായ പി. എ. സലാം, പി. കെ. ബാവ, കെ. പി. എം. മന്‍സൂര്‍, പൊതുമരാമത്ത്, പി. ആര്‍. ഡി. വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.