തിരൂർ പ്രസ്ക്ലബ്ബും തിരൂർ സാന്ത്വനക്കൂട്ടായ്മയും ചേർന്ന് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് നാളെ (ശനി); സാന്ത്വനിക പത്രം പ്രകാശനം ചെയ്തു

തിരൂർ : സാന്ത്വനത്തിൻ്റെ മാധ്യമമുഖമായ സാന്ത്വനിക പത്രം പ്രകാശനം ചെയ്തു. തിരൂർ പ്രസ്ക്ലബ്ബും തിരൂർ സാന്ത്വനക്കൂട്ടായ്മയും ചേർന്ന് 21ന് തിരൂർ ഫാത്തിമ മാതാ എൽപി സ്കൂളിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാംപിൻ്റെ ഭാഗമായാണ് പ്രത്യേക സപ്ലിമെൻ്റ് പത്രം പുറത്തിറക്കിയത്. തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി തിരൂർ പ്രസ്ക്ലബ് സെക്രട്ടറി എ.പി.ഷഫീഖിന് കൈമാറിയാണ് പത്രത്തിന്റെ പ്രകാശനം നിർവഹിച്ചത്. തിരൂർ പ്രസ് ക്ലബ്ബും സാന്ത്വനക്കൂട്ടായ്മയും ചേർന്ന് നാടിൻ്റെ ആരോഗ്യത്തിനു വേണ്ടി മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി പറഞ്ഞു.

ആരോഗ്യ മേഖലകളിലെ വിവിധ ബോധവൽക്കരണ സന്ദേശങ്ങളാണ് പത്രത്തിലുള്ളത്. വി.കെ.റഷീദാണ് പത്രാധിപർ. രാഹുൽ പുത്തൂരത്ത്, എൻ.എം.സുഹൈൽ, റഷീദ് തലക്കടത്തൂർ, മണമ്മൽ ഉദയേഷ്, അബ്ദുൽ കലാം ആസാദ്, സുരേഷ് പുറത്തൂർ, സമീർ അഹമ്മദ് പൊന്നാനി, സുമേഷ് കാവഞ്ചേരി, എ.ജെയിംസ്, പി.വി.നവാസ് എന്നിവരാണ് പത്രാധിപസമിതിയംഗങ്ങൾ.
പ്രകാശനച്ചടങ്ങിൽ സാന്ത്വനക്കൂട്ടായ്മ സെക്രട്ടറി ദിലീപ് അമ്പായത്തിൽ അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് വൈസ് പ്രസിഡൻ്റ് വി.കെ. റഷീദ്, പത്രാധിപ സമിതിയംഗം മണമ്മൽ ഉദയേഷ്, സാന്ത്വനക്കുട്ടായ്മ അംഗം റാഫി തിരൂർ, പ്രസ്ക്ലബ് അംഗം അബ്ദുൽ കലാം ആസാദ് വെട്ടം എന്നിവർ പ്രസംഗിച്ചു.

തിരൂർ താഴെപ്പാലം ഫാത്തിമാമാതാ എൽ.പി സ്കൂളിൽ വെച്ച് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് ക്യാമ്പ് നടക്കുക. കേരളത്തിലെ പ്രശസ്തമായ പത്തോളം പ്രമുഖ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിൻ്റെയും സേവനം ക്യാമ്പിൽ ലഭ്യമാകും. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തിരൂർ പ്രസ്ക്ലബ്ബ്, സാന്ത്വന കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
