Fincat

കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യൻ, ഇക്ബാൽ, വിജയൻ, കുട്ടൻ എന്നിവരെയാണ് മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്.

 

1 st paragraph

ഉൾക്കടലിൽ 18 നോട്ടിക്കൽ മൈലോളം അകലെയാണ് ഇവർ മത്സ്യബന്ധനത്തിനായി പോയിരുന്നത്. ഇവിടെ വെച്ച് വള്ളം മുങ്ങുകയായിരുന്നു. പുലർച്ചെ നാലുമണിയോടെയാണ് ഇവർ മത്സ്യബന്ധനത്തിനായി പോയത്. തുടർന്ന് രാവിലെ എട്ടുമണിയോടെ വള്ളം മുങ്ങുന്ന കാര്യം ഇവരിൽ ഒരാൾ കരയിൽ അറിയിക്കുകയായിരുന്നു.

2nd paragraph

കരയിൽനിന്ന് കോസ്റ്റ് ഗാർഡും മറ്റ് മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഉച്ചയോടു കൂടിയാണ് നാലുപേരെയും രക്ഷപ്പെടുത്തിയത്. ആരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല.