കര്‍ഷക സമരം : കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഐക്യദാര്‍ഢ്യം : ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : കര്‍ഷകദ്രോഹപരമായ കരി നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം നടത്തുന്ന എല്ലാ സംഘടനകള്‍ക്കും ജോയിന്റ് കൗണ്‍സില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിക്കും. കര്‍ഷക സമരത്തിനിടെ ജീവത്യാഗം ചെയ്ത കര്‍ഷകര്‍ ധീരരക്ത സാക്ഷികളാണെന്നും അവരുടെ ജീവാര്‍പ്പണം

മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നി്ല്‍ നടത്തുന്ന വര്‍ക്കേഴ്‌സ് കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍ പി സലീം അഭിവാദ്യമര്‍പ്പിക്കുന്നു

വെറുതെയാകില്ലെന്നും ജോയിന്റ് കൗണ്‍സില്‍ തിരൂരങ്ങാടി മേഖല കമ്മിറ്റി നല്‍കിയ ഐക്യദാര്‍ഢ്യ പ്രകടനത്തിനു ശേഷം സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍ പി. സലീം സമരഭടന്മാരെ ഓര്‍മ്മപ്പെടുത്തി.

 മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നി്ല്‍ നടത്തുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം ്പ്രകടിപ്പിച്ച് ജോയിന്റ് കൗണ്‍സില്‍ തിരൂരങ്ങാടി മേഖലാ കമ്മിറ്റി നടത്തിയ പ്രകടനം

മലപ്പുറം കല്‌ക്ടേറ്റിന് മുന്നില്‍ നടത്തുന്ന 16-ാം ദിവസത്തെ സമരത്തിന് ജോയിന്റ് കൗണ്‍സില്‍ തിരൂരങ്ങാടി മേഖലാ കമ്മിറ്റി പ്രകടനം നടത്തി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിന്‍സെന്റ്, ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, മേഖലാ സെക്രട്ടറി എന്‍ പി രാധാകൃഷ്ണന്‍, പ്രസിഡന്റ് പ്രവീണ്‍, വനിതാ നേതാവ് ആര്‍ പ്രീത എന്നിവര്‍ നേതൃത്വം നല്‍കി