Bridal

വളാഞ്ചേരിയിൽ അത്യാധുനിക ഡിജിറ്റൽ സൂപ്പർ സ്റ്റോർ ‘ഗൾഫ് ഓൺ ഡിജിറ്റൽ ഹബ്ബ്’ മെയ് 20-ന് ഉദ്ഘാടനം ചെയ്യും; വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായി പുതിയ ഔട്ട്‌ലെറ്റ്

വളാഞ്ചേരി: മലബാറിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ‘ഗൾഫ് ഓൺ ഡിജിറ്റൽ ഹബ്ബിന്റെ’ (GULF OWN DIGITAL HUB) ഏറ്റവും പുതിയ അത്യാധുനിക ഔട്ട്‌ലെറ്റ് മെയ് 20 ബുധനാഴ്ച വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്‌മെന്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1 st paragraph

കോഴിക്കോട് റോഡിൽ വിശാൽ മാർട്ടിന് സമീപമാണ് പുതിയ ഡിജിറ്റൽ ഹബ്ബ് സജ്ജീകരിച്ചിരിക്കുന്നത്.മെയ് 20 ബുധനാഴ്ച രാവിലെ 09:00 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഔട്ട്‌ലെറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് വൈകുന്നേരം 04:30-ന് നടക്കുന്ന ചടങ്ങിൽ പ്രശസ്ത റാപ്പറും നടനുമായ ബേബി ജീൻ മുഖ്യാതിഥിയായി പങ്കെടുക്കും. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

പെരിന്തൽമണ്ണ, കോട്ടക്കൽ, നിലമ്പൂർ, പെരുമ്പാവൂർ, അരീക്കോട് എന്നീ നഗരങ്ങളിലെ വിജയകരമായ പ്രവർത്തനത്തിന് ശേഷമാണ് വളാഞ്ചേരിക്കാർക്ക് പുത്തൻ ഡിജിറ്റൽ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഗൾഫ് ഓണിൻ്റെ ഏഴാമത് ഷോറൂം എത്തുന്നത്. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടെലിവിഷനുകൾ, അത്യാധുനിക ഡിജിറ്റൽ ആക്സസറികൾ എന്നിവയുടെ വൻ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

2nd paragraph

ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിശ്വസ്തതയോടെയും ഏറ്റവും കുറഞ്ഞ നിരക്കിലും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഗൾഫ് ഓണിന്റെ ലക്ഷ്യം.
വിൽപ്പനയ്ക്ക് പുറമെ മികച്ച സർവീസ് സൗകര്യങ്ങളും, ഗൾഫ് ഓണിന്റെ പ്രത്യേകതയായ അതിവേഗ സർവീസ് ഉറപ്പുനൽകുന്ന ‘ജി-ക്ലെയിം’ സംവിധാനവും വളാഞ്ചേരി ഔട്ട്‌ലെറ്റിലും ലഭ്യമായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ കുറച്ചുദിവസങ്ങളിൽ ഉപഭോക്താക്കൾക്കായി വിപണിയിലെ ഏറ്റവും ആകർഷകമായ ഓഫറുകളും സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ഉദ്ഘാടന ദിവസം 40,000 രൂപയ്ക്ക് മുകളിൽ മൊബൈൽ ഫോൺ പർച്ചേഴ്സ് ചെയ്യുന്നവർക്ക് രണ്ട് വർഷത്തെ വാറണ്ടിയോടൊപ്പം അഡീഷണൽ ചാർജുകളില്ലാതെ ഒരു വർഷത്തെ അധിക വാറണ്ടിയും സൈക്കിൾ സമ്മാനമായും ലഭിക്കും. കൂടാതെ നാൽപതിനായിരം രൂപയ്ക്ക് താഴെയുളള എല്ലാ മൊബൈൽ പർച്ചേഴ്‌സിന് ഒപ്പവും അധിക വാറണ്ടിയോടൊപ്പം എയർ ഫ്രയർ , ബിരിയാണി പോർട്ട്, ഡിന്നർ സെറ്റ്, മിക്സി തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ദിവസം ആദ്യം വരുന്ന ഇരുനൂറ് പേർക്ക് സ്പീക്കർ, എയർപോഡ്, നെക്ക് ബാൻഡ് , ഇയർഫോൺ എന്നിവ ഒമ്പത് രൂപക്ക് ലഭിക്കും. കൂടാതെ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ഐഫോൺ പൗച്ചുകളും സ്‌ക്രീൻ ഗാർഡുകളും വെറും 29 രൂപയ്ക്ക് ലഭിക്കും.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി നടക്കുന്ന പ്രത്യേക നറുക്കെടുപ്പ് വിജയികൾക്കുള്ള ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവ വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ ബേബി ജിൻ സമ്മാനിക്കും. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും മികച്ച കസ്റ്റമർ കെയർ സർവീസുകളും ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെൻ്റ് അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഗൾഫ് ഓൺ ബിസിനസ് ഗ്രൂപ്പ് ചെയർമാൻ പി. അബ്ദുസലാം , മനേജിംഗ് ഡയറക്ടർ സി. മുഹമ്മദ് റാഫി, സി.ഇ.ഒ ശിഹാബ് എന്നിവർ പങ്കെടുത്തു.