Fincat

അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച

125 പവനും 65000 രൂപയും കവര്‍ന്നു പൊന്നാനി പോലീസ് അന്യേഷണം തുടങ്ങി

എടപ്പാള്‍:ചേകനൂരില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണ്ണവും 60000 രൂപയും കവര്‍ന്നു.ചേകനൂര്‍ പോട്ടൂര്‍ റോഡില്‍ മുതുമുട്ടത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.വ്യാഴാഴ്ച കാലത്ത് 11 മണിയോടെ വീട്ടുകാര്‍ ബന്ധുക്കളുടെ വീട്ടില്‍ പോയി രാത്രി 9 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വന്‍കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.വീടിന്റെ ടെറസിന് മുകളില്‍ വാതില്‍ തുറന്നിട്ട

1 st paragraph

നിലയിലായിരുന്നു.വാതിലുകള്‍ തകര്‍ക്കാത്ത രീതിയില്‍ ആയത് കൊണ്ട് തന്നെ വീട്ടുകാര്‍ പുറത്ത് പോകുന്നതറിഞ്ഞ മോഷ്ടാവ് നേരത്തെ വീട്ടില്‍ കയറിയിട്ടുണ്ടാവുമെന്നാണ് നിഗമനം. തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബു പൊന്നാനി സിഐ മഞ്ജിത്ത് ലാല്‍,ചങ്ങരംകുളം

2nd paragraph

സിഐ ബഷീര്‍ ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വോഡും വിരലടയാള വിദഗ്തരും സ്ഥലത്ത് പരിശോധന നടത്തി തെളിവ് ശേഖരിച്ചു.