വിരണ്ടോടി പരിഭ്രാന്തി പരത്തിയ പോത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പിടികൂടി.

അരീക്കോട്: ഊര്‍ങ്ങാട്ടിരിയില്‍ വിരണ്ടോടി പരിഭ്രാന്തി പരത്തിയ പോത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പിടികൂടി. ഊര്‍ങ്ങാട്ടിരി തച്ചാംപറമ്പിലാണ് രണ്ട് ക്വിന്റലിലധികം ഭാരമുള്ള പോത്ത് നാട്ടുകാരെ മണിക്കൂറുകളോളം വട്ടംചുറ്റിച്ചത്. പോത്തിനെ പിടിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇതോടെ തിരുവാലിയിലെ ഫയര്‍ഫോഴ്‌സ് അധികൃതരെ വിവരം അറിയിച്ചു. ഒടുവില്‍ ഏറെ പണിപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് പോത്തിനെ പിടികൂടി കീഴടക്കി.