മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് യാത്ര നടത്തും.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് യാത്ര നടത്തും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണ് യാത്ര നടത്തുക. അടുത്ത മാസം ആദ്യം യാത്ര ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകും.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന മണ്ഡലം നേതാക്കളുടെ യോഗത്തിനു ശേഷമാണ് ജില്ലാ യാത്ര സംഘടിപ്പിക്കുമെന്നു മുസ്‌ലിം ലീഗ് നേതാക്കൾ വ്യക്തമാക്കിയത്. മലപ്പുറം ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലൂടെയും ജില്ലാ അധ്യക്ഷൻ നയിക്കുന്ന യാത്ര കടന്നു പോകും. ജില്ലയിൽ ആധിപത്യം വർധിപ്പിക്കുക എന്നാണു യാത്ര കൊണ്ട് മുസ്‌ലിം ലീഗ് ലക്ഷ്യമിടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ലീഗിന് നേട്ടമുണ്ടായെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടം ആവർത്തിക്കാൻ ആകുമെന്നുമാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ . പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയായെന്നും ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു.

നിലവിൽ ജില്ലയിൽ എൽ.ഡി.എഫിന്റെ കയ്യിലുള്ള മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ പ്രത്യേക ശ്രദ്ധയൂന്നുമെന്നും നേതാക്കൾ വ്യക്തമാക്കി .