Fincat

ചേകന്നൂർ കവർച്ച; പ്രത്യേകസംഘം അന്വേഷിക്കും

എടപ്പാൾ: വട്ടംകുളം ചേകനൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

പ്രദേശത്തെ സിസിടിവി പോലീസ് ശേഖരിച്ചു. ചില തമിഴ്നാട് സ്വദേശികളെയും വീട്ടുകാരുമായി അടുത്ത ബന്ധമുള്ള വരെയും ചോദ്യം ചെയ്യുന്നുണ്ട്.

2nd paragraph

കഴിഞ്ഞ വ്യാഴാഴ്ചയാണ് പോട്ടൂർ റോഡിൽ മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്ന് 125 പവനും 65,000 രൂപയും കവർന്നത്. രാവിലെ 11ന് ബന്ധുവീട്ടിൽ പോയ വീട്ടുകാർ രാത്രി 9 30 ഓടെ

തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത് വീടിന്റെ മുകൾ ഭാഗത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. അതേസമയം വാതിൽ തകർക്കാതെ മോഷ്ടാക്കൾ അകത്തുകടന്നതിൽ ദുരൂഹതയുണ്ട്.