Bridal

മലപ്പുറത്ത് വാഹനാപകടം: തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലർ ഡ്രൈവർ രാജേഷ്, ട്രാവലറിലെ യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. പത്ത് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

1 st paragraph

പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽ പെട്ടത്. 28 പേർ ട്രാവലറിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്.