അധികരിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണം, കെട്ടിട ഉടമകള്‍

മലപ്പുറം : വര്‍ദ്ധിപ്പിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണമെന്ന് ബില്‍ഡംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സഹാബ് വേങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അച്ചമ്പാട്ട് ബീരാന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

ബില്‍ഡംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

ഫക്രുദ്ദീന്‍ തങ്ങള്‍, വരിക്കോടന്‍ അബ്ദുറഹിമാന്‍ ഹാജി, ചേക്കുപ്പ ഖാദര്‍, അഞ്ചാരന്‍ സക്കീര്‍, മുഹമ്മദ് ഇസ്മായില്‍, ഇണ്ണി പോക്കര്‍, അലി തിരുന്നാവായ, ഉസ്മാന്‍ കെ കെ ബി, അലവി നടുത്തൊടി പ്രസംഗിച്ചു.