പോലീസ് ലൈനിലെ ഹമ്പുകൾ പുനർ നിർമിച്ചു

തിരൂർ: കഴിഞ്ഞ ദിവസം അപകടങ്ങളുടെ പരമ്പര തീർത്ത തിരൂർ പോലീസ് ലൈൻ വളവിലാണ് ഹംബുകൾ നിർമ്മിച്ചത്. നേരത്തെയുണ്ടായ ഹംബ് റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു

ഇതേ തുടർന്ന് വാഹനങ്ങളുടെ വേഗത കൂടുകയും അപകടങ്ങൾ വർദ്ധിക്കുകയുമാണ് ഉണ്ടായത് ഈ സാഹചര്യത്തിൽ ഹംബുകൾ പുനർ

നിർമ്മിക്കാനും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സി. മമ്മുട്ടി എംഎൽ എ നിർദേശം നൽകിയിരുന്നു. ചൊവ്വാഴ്ച്ച യാണ് ഹംബ് പുനർ നിർമ്മാണം നടന്നത്.