തിരൂർ നഗരസഭ സ്റ്റാൻിംഗ് കമ്മറ്റി അംഗങളെ തിരഞ്ഞെടുത്തു.

തിരൂർ: ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത് ധന കാര്യത്തിലും വിദ്യാഭ്യാസത്തിലും ഒരോ അംഗങ്ങൾ കൂടി നോമിനേറ്റ് ചെയ്യാനുള്ളതിനാൽ അടുത്ത കൗൺസിൽ യോഗത്തിലെ തിരഞ്ഞെടുപ്പ് പൂർത്തിയാവുകയൊള്ളു. ധനകാര്യ വകുപ്പിലേക്ക് രാമൻകുട്ടി പാങ്ങാട്ട് റംല കെ പി അബ്ദുള്ള കുട്ടി പി കെ യാസിൻ ലീലാ കൃഷ്ണൻ കദീജ യൂസഫ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.

വികസന വകുപ്പിൽ വിജിത പ്രസന്ന സജ്ന അൻവർ ഷാഹുൽ ഹമീദ് കെ പി ജഫ്സൽ സീനത്ത് റഹ്മാൻ എന്നിവരേയും ക്ഷേമകാര്യ വകുപ്പിൽ വി പി ഹാരിസ് എസ് ഗിരിഷ് അനിതാ കല്ലേരി ഫാസില മജീദ് ഹാസിയ എന്നിവരേയും നോമിനേറ്റ് ചെയ്തു ആരോഗ്യ വകുപ്പിൽ ഫാത്തിമത്ത് സജ്ന അബ്ദുറഹിമാൻ (ബാവ) സിനത്ത് ഷെരീഫ് പൂഴിക്കൽ എസ് ഷമീറലി വി നന്ദൻ എന്നിവരും മരാമത്ത് വകുപ്പിൽ കെ കെ അബ്ദുൾ സലാം എ അബുബക്കർ സതീഷൻ മാവുംകുന്ന് ഐപി ഷാജിറ വി മിർഷാദ് സി നജ്മുദീൻ എന്നിവരും വിദ്യാഭ്യാസ വകുപ്പിൽ എൻ സി സുബൈദ എപി റസിയ നാസർ മൂപ്പൻ ഷാനവാസ് നൂർജ എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടു. വരണാധികാരി അനിതാ നായർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൗൺസിലർമാരായ ജീനാ ഭാസ്ക്കറും നിർമ്മലാ കുട്ടികൃഷ്ണനും ഹാജരായിരുന്നില്ല.