സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ട: കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി കെ ഓമനക്കുട്ടനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടി ഏരിയ നേതൃത്വവുമായി നിലനിന്ന പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക സൂചന. കോന്നി കോര്‍പറേറ്റീവ് ബാങ്കിലെ കളക്ഷന്‍ ഏജന്റ് കൂടിയാണ് ആത്മഹത്യ ചെയ്ത ഓമനക്കുട്ടന്‍.

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നില്‍ ഓമനക്കുട്ടന്‍ അടക്കമുള്ള നേതാക്കളാണെന്ന തരത്തില്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പാര്‍ട്ടി ഏരിയ സെക്രട്ടറി കെ ശ്യാംലാലിന്റെ നേതൃത്വത്തില്‍ ഓമനക്കുട്ടനെതിരെ പല തവണ ഭീഷണി ഉയര്‍ന്നതായും കുടുംബം ആരോപിക്കുന്നു.