Fincat

അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി.

വളാഞ്ചേരി: അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി. ബോധവത്ക്കരണ പോസ്റ്ററിൻ്റെ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഒ.ശാന്തകുമാരിക്ക് നൽകി നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംലമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,

1 st paragraph

നഗരസഭ സെക്രട്ടറി സീന.എച്ച്, കൗൺസിലർമാരായ ആബിദ മൻസൂർ, ഷൈലജ.കെ.വി, ബദരിയ്യ മുനീർ, കെ.വി.ഉണ്ണികൃഷ്ണൻ, നൂർജഹാൻ എന്നിവർ സംബന്ധിച്ചു.പരിപാടിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ അംഗനവാടികളും കേന്ദ്രീകരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും.