Main Banner

പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

മലപ്പുറം: പാണ്ടിക്കാട് പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. പോക്‌സോ കേസില്‍ നാല്‍പത്തിനാല് പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്.

1 st paragraph

ഇതില്‍ അറസ്റ്റിലാകുന്ന ഇരുപത്തി ഒന്നാമത്തെ ആളാണ് ജിബിന്‍. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയില്‍ വെച്ചാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്യുന്നത്.പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 2016, 2017, 2020 ലുമായി 32 കേസുകളാണ് സംഭത്തിലുള്ളത്.ഇതിന്‍ 29 കേസുകളും 2020 ലാണ് നടന്നത്.പോക്‌സോ കേസില്‍ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കുകയും തുടര്‍ കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യണമെന്നാണ് നിയമം. ഇത് പാടെ അവഗണിക്കപ്പെട്ടു.

2nd paragraph

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ഷെല്‍ട്ടര്‍ ഹോമിലെ ഫീല്‍ഡ് വര്‍ക്കര്‍, പോലീസ് എന്നിവര്‍ ഇതില്‍ വീഴ്ച്ച വരുത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയുടെ ചുമതലയുള്ള വി പി ഷംസിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് സിഐമാരും 7 എസ്‌ഐ മാരും ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെകേസ് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.