സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തിരൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വൈലത്തൂർ സ്വദേശി അടിമപ്പറമ്പിൽ അബ്ദു റഹ്മാൻ്റെ മകൻ ഷംസുദ്ധീനാണ് (31) മരിച്ചത്.

ഷംസുദ്ധീൻ

വൈലത്തൂരിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പരിക്കേറ്റ ഷംസുദ്ധീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈലത്തൂരിൽ സ്റ്റാർ അക്വേറിയം ഷോപ്പ് നടത്തുകയാണ് ഷംസുദ്ധീൻ. മൃതദേഹം കോട്ടക്കൽ ആശുപത്രി മോർച്ചറിയൽ.