ജനകീയ പ്രതിഷേധം നടത്തി.

തിരുനാവായ: കാരത്തൂർ – ബീരാഞ്ചിറ റോഡ് ഗതാഗതയോഗ്യമാക്കുക, പാതി വഴിയിൽ പണി നിർത്തിയ റോഡിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണൂക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പീപ്പിൾ വോയ്സ് മലപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ ബീരാഞ്ചിറയിൽ ജനകീയ പ്രതിഷേധം നടത്തി.കൊടക്കൽ ബി.ഇ.എം.യു.പി.സ്ക്കൂൾ എച്ച്.എം.സുനിൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് മുളക്കൽ ഷാജി അധ്യക്ഷത വഹിച്ചു.മുഹമ്മദലി ചീറായത്ത്, റസാഖ് എടക്കുളം, ഹമീദ് ചെമ്മല, നവാസ് ചെറിയ പറപ്പൂർ എന്നിവർ സംസാരിച്ചു. റാഫി, അക്ബറലി, മുസ്തഫ, സുദർശനൻ വൈരങ്കോട്, റസാഖ്, മനാഫ്, ഹസൻ രാങ്ങാട്ടൂർ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: കാരത്തൂർ – ബീരാഞ്ചിറ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നടന്ന ജനകീയ പ്രതിഷേധം.