Fincat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂർ സ്വദേശിയായ മുഹമ്മദ് അൻസാർ (21) ,ഷഫീഖ് (21) അബ്ദുറഹീം എന്നീ മൂന്ന് പ്രതികളാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത് . ഇതോടെ കേസിൽ 24 പേരെയാണ് പോലീസ് പിടികൂടിയത്.

 

1 st paragraph

ഇനിയും ഇരുപതിൽ കൂടുതൽ പേരെ പിടികൂടാനുണ്ട് . നാല്പതിൽ കൂടുതൽ പ്രതികൾ ഉണ്ട് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസവും കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു . ഇതിനുപിന്നാലെയാണ് കേസിലെ പ്രതികളെ ഓരോരുത്തരെയായി പോലീസ് പിടികൂടുന്നത്.

2nd paragraph

2016 ,17 ,20 വർഷങ്ങളിലാണ് പാണ്ടിക്കാട് സ്വദേശിനിയായ 17 കാരി പെൺകുട്ടി പീഡനത്തിന് ഇരയായത്. ആദ്യം രണ്ടുതവണ പീഡനത്തിന് ഇരയായ പെൺകുട്ടി നിർഭയ ഹോമിലേക്ക് മാറ്റിയിരുന്നു. പിന്നീട് വീണ്ടും ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഇതിനിടയിലാണ് പിന്നീട് മൂന്നാംതവണയും പെൺകുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പോലീസ് 32 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് .

ഇതിൽ 29 കേസുകളും കഴിഞ്ഞവർഷമാണ് രജിസ്റ്റർ ചെയ്തത് ഇവരിൽ 24 പ്രതികളെ അറസ്റ്റ് ചെയ്തു. ബാക്കി പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .

പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.