തിരൂരിലെ ഡെൻ്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതി തിരുവനന്തപുരത്ത് അറസ്റ്റിൽ
തിരൂർ: തിരൂർ പോലീസ്‌ലൈനിലെ ഡോ. മുഹമ്മദ് ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡെന്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതിയെ തിരുവനന്തപുരം വർക്കല വെച്ച് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി കുനുകൻ കല്ല് ഷമീർ (37) ആണ് അറസ്റ്റിലായത്. പ്രതി ബൈക്കിൽ എത്തി മാല മോഷ്ടിച്ചു കേസിൽ മഞ്ചേരി പോലീസ് കേസ് എടുത്ത് ജയിലിൽ കഴിഞ്ഞു വരികയായിരുന്നു.

അടുത്തകാലത്താണ് പ്രതി ജയിലിൽ നിന്നും ഇറങ്ങിയത്.മറ്റു ജില്ലകളിലും ഇയാൾക്കെതിരെ സമാന കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.
തിരൂർ സി.ഐ ടി.പി ഫർഷദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാണ് പ്രതിയെ പിടിച്ചത്.