കാട്ടനയെ തീക്കൊളുത്തി കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.

തമിഴ്നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തി കൊന്നു. പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊളളലേല്‍പ്പിച്ച കാട്ടാനയാണ് ചരിഞ്ഞത്. സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.

കേസുമായി ബന്ധപ്പെട്ട് മസിനഗുഡിയിലെ റിസോര്‍ട്ട് ഉടമകളായ പ്രശാന്ത്, റെയ്മണ്ട് ഡീൻ എന്നിവരെ പിടികൂടി. സംഭവത്തില്‍ ഒരാളെ കൂടെ പിടികൂടാനുണ്ട്. റിക്കി റിയാൻ എന്നയാളാണ് പിടിയിലാകാനുളളത്.

 

 

കാട്ടാനയെ തീക്കൊളുത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് അന്വേഷണം ആരംഭിച്ചതും അറസ്റ്റ് നടന്നതും. ആനയ്ക്ക് നേരെയുളള അതിക്രമം നടന്നത് നവംബറിലാണ്.

തീക്കൊളുത്തിയ ദൃശ്യങ്ങള്‍ കാണാൻ