Fincat

ന്യൂനപക്ഷ സ്​കോളർഷിപ്പ്​ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ.

തിരൂർ: ന്യൂനപക്ഷ സ്​കോളർഷിപ്പ്​ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. ഇക്കാര്യത്തിൽ ക്രൈസ്​തവ സഭ നേതാക്കളുടെ ആക്ഷേപം തെറ്റിദ്ധാരണമൂലമാണെന്ന് ജലീൽ പറഞ്ഞു. സച്ചാർ കമിറ്റി റിപ്പോർട്ട്​ പ്രകാരമാണ്​ അനുപാതം 80:20 ആക്കിയതെന്ന്​ ജലീൽ വ്യക്​തമാക്കി.

1 st paragraph

സചാർ കമ്മിറ്റി റിപ്പോർട്ട്​​് പ്രകാരമുള്ള പദ്ധതികൾക്കാണ്​ ഈ അനുപാതം തുടരുന്നത്​. കേരളത്തിൽ ക്രിസ്​ത്യൻ വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കാൻ പ്രത്യേക കമീഷനെ നിയോഗിച്ച സർക്കാറാണിത്​. കമീഷൻ റിപ്പോർട്ട്​ ലഭിക്കു​​േമ്പാൾ ക്രിസ്​ത്യാനികൾക്കായി പ്രത്യേക പാക്കേജ്​ നടപ്പിലാക്കുമെന്നും ജലീൽ പറഞ്ഞു.

2nd paragraph

ന്യൂനക്ഷപ സ്​കോളർഷിപ്പ്​ വിവാദമുണ്ടായതിന്​ ശേഷം ഇതാദ്യമായാണ്​ ഇക്കാര്യത്തിൽ സർക്കാറിന്‍റെ ഭാഗത്ത്​ നിന്ന്​ പ്രതികരണമുണ്ടാവുന്നത്​.തിരൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നിയമസഭാ തെരഞ്ഞെടുമായി ബന്ധപ്പെട്ട് സ്വന്തം താൽപര്യം പാർട്ടിയിൽ അറിയിച്ചതായി മന്ത്രി കെ.ടി ജലീൽ. അധ്യാപനമാണ് ഇഷ്ട്ട മേഖല. ആരോപണങ്ങളെ ഭയന്ന് ഓടി പോകാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ വലിയ വിജയം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു.