ബി.പി. അങ്ങാടി നേർച്ചയ്ക്ക് ഇന്ന് വലിയ കൊടിയേറ്റം

തിരൂർ: തിരൂർ വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഔലിയായുടെ 168-ാമത് വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് വലിയ കൊടിയേറ്റും. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ രീതിയിലാണ് ചടങ്ങുകൾ നടക്കുക.

തിരൂർ പോലീസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു നേർച്ചക്കൊടി നേർച്ച സംരക്ഷണസമിതി അംഗങ്ങൾക്ക് കൈമാറും. ചെണ്ടമേളവും ചീനി മുട്ടുമുണ്ടാകും. തുടർന്ന് കൊടി വാഹനത്തിൽ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് തിരൂർ ബോയ്സ് ഹൈസ്കൂളിന് മുമ്പിൽ കൊണ്ടുവരും. 25,26 തീയതികളിൽ വിശ്വാസികൾക്ക് ജാറത്തിലെത്തി പ്രാർഥന നടത്താം. ഇക്കുറി പെട്ടിവരവുകൾ ഉണ്ടാകില്ല.