കോൺഗ്രസ്​ നേതാക്കൾ ഇന്ന്​ പാണക്കാട്​ പോയതിന്​ പിറകിലെ രാഷ്​ട്രീയ സന്ദേശം വ്യക്​തമെന്ന്​ എ. വിജയരാഘവൻ.

കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന്​ പകരം കേന്ദ്രം അവരെ അടിച്ചമർത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കോൺഗ്രസ്​ നേതാക്കൾ ഇന്ന്​ പാണക്കാട്​ പോയതിന്​ പിറകിലെ രാഷ്​ട്രീയ സന്ദേശം വ്യക്​തമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവൻ. ലീഗാണ്​ യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന്​ നേരത്തെ ചൂണ്ടികാട്ടിയതാണെന്ന്​ ​അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ്​ യോഗത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു എൽ.ഡി.എഫ്​ കൺവീനർ കൂടിയായ വിജയരാഘവൻ.

മതമൗലികവാദ ശക്​തികളുമായും ബി.ജെ.പിയുമായും യു.ഡി.എഫ്​ സഖ്യമുണ്ടാക്കുകയാ​െണന്നും അദ്ദേഹം പറഞ്ഞു.

വികസനത്തുടർച്ച വേണമെന്നാണ്​ എൽ.ഡി.എഫ്​ പ്രചാരണവിഷയമാക്കുക എന്ന്​ വിജയരാഘവൻ പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന്​ പകരം കേന്ദ്രം അവരെ അടിച്ചമർത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന്​ മു​ന്നോടിയായി എൽ.ഡി.എഫ്​ പ്രചരണജാഥ ഫെബ്രുവരി 13 ന്​ കാസർകോടു നിന്നും, 14 ന്​ എറണാകുളത്ത്​ നിന്നും ആരംഭിക്കും. രണ്ട്​ ജാഥകളും 26 ന് സമാപിക്കും. കാസർകോട​ുനിന്ന്​ തുടങ്ങുന്ന ജാഥ തൃശുരും എറണാകുളത്തുനിന്ന്​ ആരംഭിക്കുന്ന ജാഥ തിരുവനന്തപുരത്തും സമാപിക്കും.