വര്‍ഷത്തെ പ്ലസ്ടു മോഡൽ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷകളുടെ തീയതികളായി. പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച് 5വരെയാണ് പരീക്ഷകള്‍.

 

പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 20 മിനിട്ട് കൂള്‍ ഓഫ് ടൈം ആണ്.

 

 

പരീക്ഷാ ടൈം ടേബിള്‍ ഇങ്ങനെ

 

  • മാര്‍ച്ച് 1 രാവിലെ 9.30: ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.
  • ഉച്ചയ്ക്ക് 1.30– പാര്‍ട്ട് 3 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ്.

 

  • മാര്‍ച്ച് 2. രാവിലെ 9.30 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,

 

  • ഉച്ചയ്ക്ക് 1.30 ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി.

 

  • മാര്‍ച്ച് 3 രാവിലെ 9.30 ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അകൗണ്ടന്‍സി.

 

  • ഉച്ചയ്ക്ക് 1.30 പാര്‍ട്ട് 1. ഇംഗ്ലീഷ്

 

  • മാര്‍ച്ച് 4 രാവിലെ 9.30 ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.

 

  • ഉച്ചയ്ക്ക് 1.30 ഫിസിക്‌സ്, ഇക്കണോമിക്‌സ്.

 

മാര്‍ച്ച് 5 രാവിലെ 9.30 സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്‌സ് സിസ്റ്റംസ്.