എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക

തിരൂർ:രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ തീർത്ത് തിരൂരിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക ചരിത്രത്തിലിടം നേടി.

പ്രിയപ്പെട്ട രാജ്യത്തിന്റെ ഭരണഘടന നിലവിൽ നിന്ന ദിവസമെന്ന നിലയിൽ സന്തോഷത്തോടെ ആഘോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യേണ്ട ഘട്ടത്തിൽ ഭരണഘടനക്ക് വീണ്ടും വീണ്ടും ഭരണകൂടം തന്നെ പരിക്കേൽക്കപ്പിക്കുന്നത് കാണേണ്ടി വരുന്നത് ദൗർഭാഗ്യകരമാകണന്ന് ജാലിക വിലയിരുത്തി.

എസ്.കെ.എസ്.എസ്.എഫ് രാജ്യത്തിനകത്തും പുറത്തുമായി 75 കേന്ദ്ര ങ്ങളിൽ നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ നടന്ന മനുഷ്യ ജാലിക ചേർത്ത് നിർത്തലിന്റെയും മൈത്രിയുടെയും ഉദാത്ത സന്ദേശം വിളിച്ചോതി. രാവിലെ 9 മണിക്ക് ടൗൺ ഹാൾ പരിസരത്ത് സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫ ൽ ഫൈസി പതാക ഉയർത്തിയതോടെയാണ് ജാലികക്ക് തുടക്കമായത്. ഉച്ചക്ക് ശേഷം പയ്യനങ്ങാടിയിൽ നിന്നാരംഭിച്ച റാലി അച്ചടക്കം കൊണ്ട് മാതൃകാപരമായിരുന്നു. വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ പരിസരത്ത് നടന്ന മനുഷ്യ ജാലിക

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പൈതൃകവും മൈത്രിയും നശിക്കാതെ കാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടന്നും ചില വ്യക്തികളുടെ ചെയ്തികൾ കണ്ട് സമുദായത്തെ വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

യഥാർഥ വിശ്വാസികൾക്ക് സകലരെയും ഉൾകൊണ്ട് സഹവർത്തിത്വത്തോടെ ബഹുസ്വര സമൂഹത്തിൽ ജീവിക്കാനാവുമെന്നും എന്നാൽ പേര് നോക്കി വർഗീയ വാദിയാക്കുന്ന പ്രവണതയവസാനിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു. മുസ്ലിംകളെ വിലയിരുത്തേണ്ടത് യഥാർഥ വിശ്വാസികളെ നോക്കിയാണ്. വെറും നാമധാരികളുടെ നിലപാടും പ്രവർത്തനങ്ങളും സമുദായത്തിന്റെതായി മനസ്സിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായിരുന്നു.

സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായിരുന്നു.

ഇഷ്ടമില്ലാത്തവരെയാകമാനം രാജ്യദ്രോഹികളാക്കി ചാപ്പകുത്തുന്ന ഭരണകൂട ഭീകരതക്കറുതിയുണ്ടാക്കാൻ മനുഷ്യ ജാലിക പോലുള്ള സൗഹൃദ സംഗമങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എം.എൽ.എ മാരായ സി. മമ്മുട്ടി , വി.അബ്ദുറഹിമാൻ, അസ്വ. എൻ. ഷംസുദീൻ എന്നിവർ ആശംസ നേർന്നു. സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി.

മുഹമ്മദലി മാസ്റ്റർ പുളിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ,

അദൃശ്ശേരി ഹംസക്കുട്ടി മുസ്ല്യാർ,സി. എച്ച് ത്വയ്യിബ് ഫൈസി, കെ.എം കുട്ടി എടക്കുളം, വി.കെ.എം ഷാഫി, സ്വലാഹുദീൻ ഫൈസി വെന്നിയൂർ, ഹുസൈൻ ജിഫ്രി തങ്ങൾ, കാടാമ്പുഴ മൂസ ഹാജി, ഹസ്രത്ത് മുഹമ്മദ് മുഹ് യദ്ദീൻ ശാ കാരത്തൂർ, കീഴേടത്തിൽ ഇബ്രാഹിം ഹാജി, കെ.എൻ മുത്തുക്കോയ തങ്ങൾ, സയ്യിദ് കെ.എൻ.സി തങ്ങൾ താനാളൂർ, പി.എം റഫീഖ് അഹ്മദ്, എം.അബ്ദുള്ളക്കുട്ടി ആഷിഖ് കുഴിപ്പുറം, റഹീം മാസ്റ്റർ ചുഴലി സയ്യിദ് ഉമറലി തങ്ങൾ മണ്ണാറക്കൽ, എ.എസ്.കെ തങ്ങൾ കൊടക്കാട്, അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, ഖാസിം ഫൈസി പോത്തനൂർ എന്നിവർ സംബന്ധിച്ചു.

ജാലികയോടനുബന്ധിച്ച് പുറത്തിറക്കിയ ജാലകം സപ്ലിമെന്റ് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഡോ. സി.പി. മുഹമ്മദ് റിഷാദിന് നൽകി പ്രകാശനം ചെയ്തു.

 

റാലിക്ക് ശാഫി മാസ്റ്റർ ആട്ടീരി എസ്.എം തങ്ങൾ സയ്യിദ് ജലാൽ തങ്ങൾ ഹുദവി ശാക്കിർ ഫൈസി കാളാട് അലി കുളങ്ങര മുഹമ്മദ് കുട്ടി കുന്നുംപുറം ശംസുദ്ധീൻ ഫൈസി അശ്റഫ് മലയിൽ ശിഹാബ് അടക്കാപ്പുര, റഊഫ് കാച്ചടിപ്പാറ, മുജീബ് ബാഖവി, സുലൈമാൻ ഫൈസി കൂമണ്ണ, ശാഹുൽ ഹമീദ് ഫൈസി കൈനിക്കര, ഗഫൂർ പൊന്നാനി, ശൗഖത്ത് ഹുദവി കക്കിടിപ്പുറം, അൻവർ സ്വാദിഖ് തിരൂർ, മുസ്തഫ ഫൈസി പുത്തൻ തെരു, സുലൈമാൻ ആലത്തിയൂർ, സുബൈർ ഫൈസിമാവണ്ടിയൂർ, സൈതലവി ഫൈസി ചിറമംഗലം, ശിഹാബ് ഫൈസി ചേറൂർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

തുടർന്ന് ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടന്നു.

നൗഷാദ് ചെട്ടിപ്പടി ആമുഖ ഭാഷണം നടത്തി.

ഡോ.ബഹാഉദ്ധീൻ മുഹമ്മദ് നദ് വി ഉദ്ഘാടനം നിർവ്വഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ ഫിറോസ്, അഫ്സൽ, പി.കെ നവാസ്, അഡ്വ.ടി.സിദ്ധീഖ്, സ്വാദിഖ് ഫൈസി താനൂർ എന്നിവർ പ്രസംഗിച്ചു.

താനൂർ ഇസ്ലാഹുൽ ഉലൂമിലെ വിദ്യാർത്ഥികൾ ദേശീയോദ്ഗ്രഥന ഗാനമാലപിച്ചു.

വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ സ്വാഗതവും സ്വാദിഖ് തിരൂർ നന്ദിയും പറഞ്ഞു.