പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

അരീക്കോട് : അരീക്കോട് ഗവ ഐ ടി ഐ യില്‍ 1976- 78 ബാച്ചില്‍ പഠിച്ചിറങ്ങിയവരുടെ സംഗമം നടത്തി. എം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി അബ്ദുല്‍ ബഷീര്‍ ഭാവി പരിപാടികള്‍ വിശദീകരിച്ചു. സൈനുദ്ദീന്‍ ചെറുകാട് , ബഷീര്‍ മുഹമ്മദ്, കെ എസ് മുഹമ്മദ് സംസാരിച്ചു. എല്ലാവരെയും പങ്കെടുപ്പിച്ച് വിനോദ യാത്ര, കുടുംബ സംഗമം എന്നിവ നടത്താന്‍ യോഗം തീരുമാനിച്ചു.

അരീക്കോട് ഗവ. ഐ ടി ഐ യില്‍ 1976- 78 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഒത്തകൂടിയപ്പോള്‍

കോ. ഓര്‍ഡിനേറ്റര്‍മാരായി കെ എസ് മുഹമ്മദ്, എ രാമനാഥന്‍, എന്‍ വി സുദേവന്‍, പി പി അബ്ദുള്ള, തോമസ് കുട്ടി, സി എം അബ്ദുല്‍ സലാ എന്നിവരെ ചുമതലപ്പെടുത്തി. വിവരങ്ങള്‍ക്ക് 9495547604, 9961858110, 8097365990, 9847003231.