മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.

മലപ്പുറം: മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്.

കൊലപാതകത്തിന് പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം – യുഡിഎഫ് സംഘർഷം ഉണ്ടായിരുന്നു.