Fincat

വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിലുണ്ടായ വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി ബലേനോ കാറും ടെമ്പോ ട്രാവലറും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. സ്ഥിരം അപകടമേഖയായ വട്ടപ്പാറ വളവിനു സമീപമുള്ള ഇറക്കത്തില്‍ എസ്.എന്‍.ഡി.പി ഓഫിസിന് സമീപം വച്ചായിരുന്നു അപകടം.

1 st paragraph

പരിക്കേറ്റ കഞ്ഞിപ്പുര കടക്കാടന്‍ ആബിദ (35), ആതവനാട് പാലാട് മുഹമ്മദ് ജാസില്‍ (17), തിരൂര്‍ പുല്ലൂര്‍ പാലക്കപറമ്പില്‍ അഞ്ചലി (21), തിരൂര്‍ പുല്ലൂര്‍ പാലക്കപറമ്പില്‍ വിജിത (30), ആതവനാട് പാലാട്ട് ഷാജി മോന്‍ (40), കൊപ്പം വിളയൂര്‍ കളരിക്കല്‍ രാകേഷ് (32), കരിപ്പോള്‍ കളരിക്കല്‍ കടക്കാടന്‍ ജലാലുദ്ധീന്‍ (27), കരിപ്പോള്‍ കളരിക്കല്‍ കടക്കാടന്‍ അഷ്‌കറലി (32), തിരൂര്‍ പുല്ലൂര്‍ പാലക്കപറമ്പില്‍ നളിനി (68), കരിപ്പോള്‍ കളരിക്കല്‍ കടക്കാടന്‍ നഫീസ (58), കരിപ്പോള്‍ കളരിക്കല്‍ കടക്കാടന്‍ റാഷിദ (21), കരിപ്പോള്‍ കളരിക്കല്‍ കടക്കാടന്‍ നസീറ (27) എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

പോലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

2nd paragraph