Main Banner

സേവ് ഇന്ത്യ മീറ്റ് നടത്തി

മലപ്പുറം : കര്‍ഷക ദ്രോഹ സര്‍ക്കാര്‍ രാജ്യത്തിന് വേണ്ട,കോര്‍പ്പറേറ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ എന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാറിനെതിരെ ലോക് താന്ത്രിക് യുവജനതാദള്‍ (എല്‍വൈജെഡി) സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി മലപ്പുറത്ത് സേവ് ഇന്ത്യ മീറ്റ് എല്‍ ജെ ഡി ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു.

1 st paragraph

എല്‍ വൈ ജെ ഡി ജില്ലാ പ്രസിഡന്റ് ഹംസ എടവണ്ണ അധ്യക്ഷത വഹിച്ചു. എസ് കമറുദ്ദീന്‍, അലവി പുതുശ്ശേരി, എന്‍ പി മോഹന്‍രാജ്, ഇല്യാസ് കുണ്ടൂര്‍, മാലങ്ങാടന്‍ ഹംസ എന്നിവര്‍ പ്രസംഗിച്ചു.