പോലീസിന് ജനങ്ങളുടെ കൈതാങ്ങ്; പോലീസ് സ്‌റ്റേഷനിൽ വിശ്രമകേന്ദ്രം നിർമ്മിച്ചു നൽകി നാട്ടുകാരൻ

കൽപഞ്ചേരി: പോലീസിന് ജനങ്ങളുടെ കൈതാങ്ങ് ,സൗകര്യങ്ങളുടെ അപര്യാപ്ത മൂലം നട്ടം തിരിഞ്ഞിരുന്ന കൽപഞ്ചേരി പോലീസ് സ്‌റ്റേഷനിൽ വിശ്രമകേന്ദ്രം നിർമ്മിച്ചു നൽകി നാട്ടുകാരൻ .ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം ഇ ആർ അഹമ്മദ് മുപ്പനാണ് വിശ്രമകേന്ദ്രം നിർമ്മിച്ച് നൽകിയത് .

സ്ത്രീകൾകും പുരുഷൻമാർക്കും പ്രത്യേകം റൂമുകളും ഒരുക്കിയിട്ടുള്ള വിശ്രമ കേന്ദ്രത്തിൽ ടോയ്ലറ്റ് സൗകര്യവും സ്ത്രീകൾക് മുലയൂട്ടാൻ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആറര ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച വിശ്രമ മന്ദിരം മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് U. അബ്ദുൽ കരീം IPS ഉത്ഘാടനം നിർവഹിച്ചു.

 

ചടങ്ങിൽ Er അഹമ്മദ് മൂപ്പൻ അധ്യക്ഷത വഹിച്ചു. സിപി രാധകൃഷ്ണൻ സ്വാഗതം പറഞ്ഞു. തിരൂർ DYSP കെ. എ. സുരേഷ് ബാബു. കൽപകഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ എം. ബി റിയാസ് രാജ. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ കെ. പി. വഹീദ.

താനൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. സി അഷ്‌റഫ്‌. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ നസീബ അസീസ്. കോട്ടയിൽ കുഞ്ഞമ്മു. കോട്ടയിൽ ഷാജി എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു..കബീർ എടശ്ശേരി നന്ദി യും പറഞ്ഞു