Fincat

പൾസ് പോളിയോ ഉദ്ഘാടകനായെത്തിയ പഞ്ചായത്ത് മെമ്പർക്ക് ആദ്യ ഡോസ് നൽകാനായത് സ്വന്തം കുഞ്ഞിന്

ഉദ്ഘാടകനായ ഗ്രാമ പഞ്ചായത്ത് മെമ്പർക്ക് ആദ്യ ഡോസ് തുള്ളിമരുന്ന് നൽകാൻ ഭാഗ്യമുണ്ടായത് സ്വന്തം കുഞ്ഞിന്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഭാഗമായി മാറാക്കര ഗ്രാമപഞ്ചായത്തിലെ മൂലാം ചോല ആരോഗ്യ ഉപകേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീഹരിയായിരുന്നു ഉദ്ഘാടകൻ.

1 st paragraph

എന്നാൽപിന്നെ സ്വന്തം കുഞ്ഞിന് തന്നെ തുള്ളിമരുന്ന് നൽകിയാവട്ടെ ഉദ്ഘാടനമെന്ന് സംഘാടകരും തീരുമാനിച്ചു. മൂന്നര മാസം പ്രായമായ മകൻ ശ്രീനിവേദിന് തുള്ളിമരുന്ന് നൽകിയുളള ഉദ്ഘാടനം ശ്രീഹരിക്കും ഏറെ ഇഷ്ടമായി. ഭാര്യ ശ്രുതിയുടെ മടിയിലിരുന്നാണ് കുഞ്ഞ് അച്ഛനിൽ നിന്ന് തുള്ളിമരുന്ന് നുണഞ്ഞത് ‘