ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കരുത് : മെക്ക

മലപ്പുറം : സാമൂഹ്യനീതിക്കായി രംഗത്തിറങ്ങണം. മെക്ക ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തില്‍ നീതി നിഷേധങ്ങള്‍ ആവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നയത്തില്‍ മെക്ക മലപ്പുറം ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സാമൂഹ്യനീതിക്കായ് സംവരണ സമൂഹങ്ങള്‍ ഒറ്റക്കെട്ടായ് രംഗത്തിറങ്ങണമെന്നും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ തയ്യാറാകണമെന്നും മെക്ക ആ ഹ്വാനം ചെയ്തു.ജില്ലാ പ്രസി ഡണ്ട് പി.എം.എ.ജബ്ബാര്‍ സാഹിബിന്റെ അധ്യക്ഷതയില്‍ പി.അബ്ദുല്‍ അസീസ് ഖുര്‍ആന്‍സന്ദേശവും സംസ്ഥാന സെക്രട്ടരി എം.എം.നൂറുദ്ദീന്‍ മുഖ്യപ്രഭാഷണവും നടത്തി.മലപ്പുറം പി.കെ.അഹമ്മദലി മദനി സെന്ററില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതിയില്‍ വെച്ചു മെക്ക ജില്ലാ സമിതയംഗവും പ്രമുഖ മാപ്പിള കലാകാരനും ജൂറിയുമായ അബ്ദുള്ള കരുവാരക്കുണ്ടിന് സ്വീകരണം നല്കുകയും ചെയ്തു.

കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ ഫെല്ലോഷിപ്പിനര്‍ഹത നേടിയ മാപ്പിള കലാകരന്‍ അബ്ദുല്ല കരുവാരകുണ്ടിനുള്ള മെക്ക മലപ്പുറംജില്ലാ സമിതിയുടെ ഉപഹാരം മെക്ക സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് സി.എച്ച് ഹംസ മാസ്റ്റര്‍ നല്‍കുന്നു.

കേരള സംസ്ഥാന ഫോക്ക് ലോര്‍ അക്കാദമിയുടെ ഫെല്ലോഷിപ്പിനര്‍ഹനായ അബ്ദുള്ള കരുവാരക്കുണ്ടിന് മെക്ക ജില്ലാ കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന സീനിയര്‍ വൈ. പ്രസിഡണ്ട് സി.എച്ച്.ഹംസമാസ്റ്റര്‍ സമര്‍പ്പിക്കുകയും ചടങ്ങ് ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.ജില്ലാ സെക്രട്ടരി സി.എം.എ.ഗഫൂര്‍ അവാര്‍ഡ് ജേതാവിനെ ഷാള്‍ അണിയിച്ചു.സംസ്ഥാന സെക്രട്ടരി സി.ടി.കുഞ്ഞയമു, ജില്ലാ ട്രഷറര്‍ കെ.കെ.മുഹമ്മദ് താലൂക്ക് സെക്രട്ടരി ടി.പി.നൂറുദ്ദീന്‍, പി.വി.യൂസുഫ് മദനി, ജില്ലാ കൗണ്‍സിലര്‍മാരായ എന്‍.പി.മുഹമ്മദലി മാസ്റ്റര്‍ ,ഫൈസല്‍ഷാനവാസ് തുടങ്ങിയവര്‍ ചടങ്ങിന് ആശംസകളും ജില്ലാ ജോ. സെക്രട്ടരി ഹുസൈന്‍ പാറല്‍ നന്ദിയും പറഞ്ഞു.