കോവിഡ് 19: മലപ്പുറം ജില്ലയില്‍ 517 പേര്‍ക്ക് രോഗമുക്തി 516 പേര്‍ക്ക് രോഗബാധ

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 504 പേര്‍ക്ക് 10 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 4,161 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,934 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 01) 517 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1,01,266 ആയി. 516 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ 504 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നും എത്തിയ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 20,934 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,161 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 263 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 101 പേരും 75 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 539 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ആരോഗ്യ ജാഗ്രത കൈവിടരുത്

ജില്ലയില്‍ കോവിഡ് രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൃത്യമായ ആരോഗ്യജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

തിങ്കളാഴ്ച (ഫെബ്രുവരി 01) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 03
ആലങ്കോട് 01
അമരമ്പലം 07
ആനക്കയം 05
അങ്ങാടിപ്പുറം 04
അരീക്കോട് 11
ആതവനാട് 01
ഊരകം 02
ചാലിയാര്‍ 06
ചീക്കോട് 01
ചേലേമ്പ്ര 02
ചെറുകാവ് 01
ചോക്കാട് 07
ചുങ്കത്തറ 05
എടക്കര 03
എടപ്പാള്‍ 10
എടവണ്ണ 01
എടയൂര്‍ 02
കാലടി 05
കാളികാവ് 08
കല്‍പകഞ്ചേരി 07
കണ്ണമംഗലം 03
കരുളായി 05
കരുവാരക്കുണ്ട് 03
കാവനൂര്‍ 04
കീഴാറ്റൂര്‍ 01
കീഴുപറമ്പ 03
കോഡൂര്‍ 03
കൊണ്ടോട്ടി 01
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 28
കുറുവ 01
കുഴിമണ്ണ 01
മലപ്പുറം 31
മമ്പാട് 11
മംഗലം 02
മഞ്ചേരി 11
മങ്കട 01
മാറാക്കര 02
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 05
മൂര്‍ക്കനാട് 04
മൂത്തേടം 02
മൊറയൂര്‍ 03
മുതുവല്ലൂര്‍ 01
നന്നംമുക്ക് 01
നെടിയിരുപ്പ് 03
നിലമ്പൂര്‍ 25
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 09
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 03
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 03
പെരുവള്ളൂര്‍ 01
പൊന്മള 01
പൊന്നാനി 09
പൂക്കോട്ടൂര്‍ 06
പോരൂര്‍ 02
പോത്തുകല്ല് 01
പുലാമന്തോള്‍ 03
പുല്‍പ്പറ്റ 03
പുഴക്കാട്ടിരി 01
താനാളൂര്‍ 02
താനൂര്‍ 02
തലക്കാട് 02
തവനൂര്‍ 11
തേഞ്ഞിപ്പലം 03
തിരുവാലി 03
തൃക്കലങ്ങോട് 05
തൃപ്രങ്ങോട് 01
തുവ്വൂര്‍ 01
തിരൂര്‍ 04
തിരൂരങ്ങാടി 04
ഊര്‍ങ്ങാട്ടിരി 13
വളാഞ്ചേരി 11
വളവന്നൂര്‍ 20
വള്ളിക്കുന്ന് 06
വട്ടംകുളം 01
വാഴക്കാട് 07
വാഴയൂര്‍ 01
വഴിക്കടവ് 16
വേങ്ങര 95
വെട്ടത്തൂര്‍ 02
വെട്ടം 01
വണ്ടൂര്‍ 06